മുടിക്കോട് ബൈക്കിന് പിന്നിൽ കാറിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക് 

മുടിക്കോട്. ദേശീയപാത വട്ടക്കല്ലിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാത്രി 10 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഡിവൈഡറിന് മുകളിലൂടെ തെറിച്ച് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് രണ്ടുവട്ടം തല കീഴായി മറിഞ്ഞാണ് നിന്നത്. കാറിൽ ഉണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. അപകടകാരണം വ്യക്തമല്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading