
തൃശ്ശൂർ. നന്തിക്കര ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം തകർന്നു.
കണ്ടെയ്‌നർ ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും രൂപപ്പെട്ടു.

Leave a Reply