
പീച്ചി: പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി വാർഡിൽ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കാടുപിടിച്ച നിലയിൽ. മാലിന്യശേഖരണത്തിനായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച എംസിഎഫിന് ചുറ്റുമാണ് കാടുപിടിച്ചു കിടക്കുന്നത്. മാലിന്യശേഖരണത്തിനായി സ്ഥാപിച്ച സംവിധാനത്തിന്റെ പരിസരം പോലും വൃത്തിയായി സൂക്ഷിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എംസിഎഫിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് പരിസരം വൃത്തിയാക്കാനും, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply