കണ്ണാറയിൽ ഇരുചക്രവാഹനത്തിൽ ഇടിച്ച കാർ നിർത്താതെ പോയ സംഭവം; പ്രതി പിടിയിൽ

പട്ടിക്കാട്. കണ്ണാറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച് നിർത്താതെ പോയ സംഭവത്തിൽ 48 മണിക്കൂറിനകം പ്രതിയെ കണ്ടെത്തി പീച്ചി പോലീസ്. കല്ലൂർ വില്ലേജ് കാവല്ലൂർ സ്വദേശി ധനേഷ് (33) ആണ് അപകടത്തിന് കാരണമായ കാർ ഓടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അപകടത്തിന് ശേഷം നിർത്താതെ പോയ കാറും ഡ്രൈവറെയും കണ്ടെത്തുന്നതിനായി പീച്ചി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ധനേഷ് പിടിയിലായത്. പീച്ചി പോലീസ് സബ്ബ് ഇൻസ്പെക്ടർ മനു കൃഷ്ണയുടെ നേതൃത്വത്തിൽ സിപിഒ മാരായ അരുൺ, വിഷ്ണു, ജയ്നോ, സൂരജ്, ബിനുകുട്ടൻ, ദിപിൻ, വിമൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് അപകടത്തിൽപ്പെട്ട വാഹനവും ഡ്രൈവറായ ധനേഷിനെയും പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ധനേഷിനെയും വാഹനത്തെയും പീച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. ധനേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading