
തൃശ്ശൂർ: കയ്പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാർത്തിയിരുന്ന താലിയും ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും മോഷ്ടിച്ചു.
ഇന്ന് പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഓഫീസ് മുറി കുത്തിത്തുറന്ന് അവിടെനിന്ന് താക്കോല്‍ എടുത്താണ് മോഷ്ടാക്കള്‍ ശ്രീകോവില്‍ തുറന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലെ അലമാരയും കുത്തിത്തുറന്ന നിലയിലാണ്.
സംഭവത്തില്‍ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply