
കണ്ണാറ. സിഐടിയു മണ്ണുത്തി ഏരിയ കൺവെൻഷന്റെ ഭാഗമായി പീച്ചി മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു. സിഐടിയു പാണഞ്ചേരി കോഡിനേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ എം.പി സാബു പതാക ഉയർത്തി. ആർട്ടിസാൻ പീച്ചി മേഖലാ സെക്രട്ടറി എം.എസ് കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സിപിഎം പീച്ചി കമ്മിറ്റി അംഗം കെ.കെ സുബ്രഹ്മണ്യൻ സ്വാഗതവും സിഐടിയു പീച്ചി മേഖലാ സെക്രട്ടറി ബൈജു നന്ദിയും പറഞ്ഞു. ഗംഗാധരൻ, ചാണ്ടി, ബേബി തുടങ്ങിയവർ പങ്കെടുത്തു.
സെപ്തംബർ 17 വ്യാഴാഴ്ച മണ്ണുത്തി ഷീല അലക്‌സ് നഗറിൽ നടക്കുന്ന പരിപാടി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്യും.

Leave a Reply