
തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന ഡിജിറ്റൽ സർവേയുടെ രണ്ടാംഘട്ടം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. നിലവിലെ സർവേ നടത്തിപ്പിലെ അപാകതകൾ പൂർണമായും പരിഹരിച്ച ശേഷമായിരിക്കും രണ്ടാംഘട്ട സർവേ തുടങ്ങുക. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡിജിറ്റൽ സർവേ പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിൽ നടക്കുന്ന ഡിജിറ്റൽ സർവേയുടെ വിവിധ ഘട്ടങ്ങളിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായ രീതിയിലായിരിക്കും രണ്ടാംഘട്ട സർവേ നടപ്പാക്കുക. ജീവനക്കാർക്ക് പ്രഫഷണൽ പരിശീലനം നൽകും. ഒന്നാംഘട്ട സർവേയർമാർക്ക് ലഭിക്കാനുള്ള രണ്ടുമാസ ശമ്പളകുടിശിക തീർപ്പാക്കുന്നതിനായി 17 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

Leave a Reply