
തിരുവനന്തപുരം: മൾട്ടിപ്ലക്‌സുകളിൽ തുടർപരിശോധനകൾ ഉറപ്പാക്കണമെന്നു നിർദേശം നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിയമലംഘനങ്ങൾ ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും. ഇംപ്രൂവ്‌മെന്റ്‌റ് നോട്ടീസ് നൽകിയിട്ടുള്ള കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ കേസ് രജിസ്റ്റർ ചെയ്തു നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മൾട്ടിപ്ലക്‌സുകൾ, സിനിമ തിയറ്റർ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നു എന്നും കൃത്യമായ അളവിൽ ലഭിക്കുന്നില്ല എന്നുമുള്ള വ്യാപകമായ പരാതിയെത്തുടർന്നാണു ഭക്ഷ്യ, ലീഗൽ മെട്രോളജി, ഉപഭോക്തൃകാര്യ വകുപ്പുകൾ സംസ്ഥാനമൊട്ടാകെ മിന്നൽ പരിശോധനകൾ നടത്തിവരുന്നത്.

Leave a Reply