കുന്നംകുളത്ത് വൻ കവർച്ച; പഞ്ചലോഹ വിഗ്രഹം കവർന്നു

കുന്നംകുളം: തെക്കേപ്പുറം ശ്രീ മക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് പുലർച്ചയോടെ ക്ഷേത്രത്തിലെ ശാന്തി അമ്പലം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

ക്ഷേത്രത്തിൽ സിസിടിവി ക്യാമറയുണ്ടെങ്കിലും, അതിന്റെ മുകളിൽ പട്ടുചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവർന്നിട്ടുള്ളത്. സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading