
വാണിയംപാറ. ദേശീയപാത വാണിയംപാറ സെന്ററിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ നാളെ സമരം ചെയ്യും. നാളെ രാവിലെ 9 മണിക്ക് വാണിയംപാറ സെന്ററിലാണ് സമരം നടത്തുന്നത്.
വാണിയംപാറ സെന്ററിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ ജില്ലാ കളക്ടർ, തൃശ്ശൂർ എംപി, ഒല്ലൂർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. വാണിയംപാറ സെന്ററിൽ സുരക്ഷിതമായ ഗതാഗതത്തിനും റോഡ് മുറിച്ചുകടക്കുന്നതിനുമായി അടിപ്പാത അനിവാര്യമാണെന്ന് പ്രദേശവാസികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് വാർഡ് മെമ്പർ സനിൽ വാണിയംപാറ പറഞ്ഞു.

Leave a Reply