കാർഷിക യന്ത്രവത്കരണ പദ്ധതി: ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ഒക്ടോബർ 16ന്

തിരുവനന്തപുരം. പി.എം-രാഷ്ട്രീയ കൃഷി വികാസ് യോജന 2026-27-ന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപ പദ്ധതിയിൽ കാർഷിക യന്ത്രങ്ങൾക്കായി അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ലോട്ടറി നടപടികൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. ഒക്ടോബർ 15നകം നടപടികൾ പൂർത്തിയാക്കി 16ന് രാവിലെ 10.30ന് നറുക്കെടുപ്പ് നടക്കും.
അർഹരായ അപേക്ഷകർ https://agrimachinery.nic.in ലെ നിർദേശങ്ങൾ അനുസരിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള സാഹചര്യത്തിൽ ഓൺലൈൻ ലോട്ടറി സംവിധാനത്തിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0477-2266084, 0495-2725354, 0471-2306748, smamkerala@gmail.com

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading