ഇരുട്ടിലായി വ്യാപാരം; കേരള വ്യാപാരി വ്യവസായി സമിതിയുടെ പന്തം കൊളുത്തി പ്രകടനം

മണ്ണുത്തി. സംസ്ഥാനത്തെ അശാസ്ത്രീയ പവർ കട്ടിനെതിരെ ‘ഇരുട്ടിലായി വ്യാപാരം കറണ്ടുമില്ല കച്ചവടവുമില്ല’ എന്ന മുദ്രാവാക്യം ഉയർത്തി കേരള വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫ്രാൻസിസ് താടിക്കാരൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ സെക്രട്ടറി പി.ഐ മുദാസർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ വർഗീസ് തെക്കേക്കര അദ്ധ്യക്ഷത വഹിക്കുകയും, ഏരിയ ട്രഷറർ ബാബു കൊള്ളനൂർ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ തോമസ് സാമുവേൽ, കൃഷ്ണൻകുട്ടി, ജിജോ വി.ജി, മെജോ, ബീന കെ ടി, എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ എബിൻ ഗോപുരം, സുന്ദരൻ, ഷാജു എം.കെ എന്നിവർ പങ്കെടുത്തു. കൂടാതെ വിവിധ യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading