കയ്പമംഗലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

തൃശൂർ. കയ്പമംഗലത്ത് നിന്ന് അന്താരാഷ്ട്ര വിപണിയിൽ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 2.290 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. കയ്പമംഗലം എസ്.എൻ. റോഡ് കാളമുറി സ്വദേശി പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പി (29), കൂട്ടാളിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടിൽ അജ്‌നാസ് (20), 17 വയസ്സുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നിവരെ കയ്പമംഗലം പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് സംയുക്തമായാണ് പിടികൂടിയിരുന്നത്.

ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഒന്നാം പ്രതിയായ അർജുൻ തമ്പി ലഹരിവ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അമ്മയുടെ പേരിൽ വാങ്ങിയ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, റോയൽ എൻഫീൾഡ് മോട്ടോർ സൈക്കിൾ, കയ്പമംഗലത്തെ മഴ റെസ്‌റ്റോറന്റിന്റെ ഷെയർ വാങ്ങുന്നതിനായി ഉടമയ്ക്ക് നൽകിയ 17,82,000/ രൂപ, കൂടാതെ രണ്ടാം പ്രതി അജ്‌നാസിന്റെ പേരിൽ വാങ്ങിയ ഹോണ്ട സിവിക് കാർ എന്നിവ കണ്ടുകെട്ടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading