
വടക്കുഞ്ചേരി. പുതിയ വാഹനം വാങ്ങുന്നതും വാഹനം മാറ്റിയെടുക്കുന്നതുമായ പ്രദേശവാസികൾക്ക് സൗജന്യ ടോൾ പാസ് നൽകാത്തതിലും, നാല് ചക്ര ഓട്ടോ ടാക്‌സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകാത്തതിലും പ്രതിഷേധിച്ച് പന്തലാംപാടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ചു. കെ.വി.വി.ഇ.എസ്. വടക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി സിജു എം.ഡി. ഉദ്ഘാടനം ചെയ്തു. പന്തലാംപാടം സമരസമിതി പ്രതിനിധി ജോർസി ജോസഫ് അധ്യക്ഷത വഹിച്ചു. സമരസമിതി പ്രതിനിധി സുരേന്ദ്രൻ സി.സി. സ്വാഗതം പറഞ്ഞു.
വാണിയംപാറയിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ അടുത്തിടെ മരണപ്പെട്ട വ്യക്തിയുടെ സ്മരണയിൽ മൗനപ്രാർത്ഥനയും നടത്തി. ഓട്ടോ തൊഴിലാളി സംയുക്ത യൂണിയൻ പ്രതിനിധി താജുദ്ദീൻ, പന്തലാംപാടം സമരസമിതി പ്രതിനിധി ജോസ് മാഷ്, കെ.വി.വി.ഇ.എസ്. വടക്കഞ്ചേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മോഹനൻ, കെ.വി.വി.ഇ.എസ്. വടക്കഞ്ചേരി യൂണിറ്റ് ട്രഷറർ ജോസ് എം.ഡി., കുതിരാൻ ജനകീയ കൂട്ടായ്മ പ്രതിനിധി ഐ.വി. സാംജി, രാഹുൽ വാണിയംപാറ, ഓട്ടോ തൊഴിലാളി സംയുക്ത യൂണിയൻ പ്രതിനിധി കാസിം വടക്കഞ്ചേരി എന്നിവർ ആശംസകൾ നേർന്നു. പന്തലാംപാടം സമരസമിതി പ്രതിനിധി ഗംഗാധരൻ വി. നന്ദി പറഞ്ഞു.

Leave a Reply