
തൃശൂർ. ചാവക്കാട് എടമുട്ടത്ത് 32 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൊണ്ടുനടന്ന് വിൽപ്പന നടത്തിയെന്ന കേസിൽ ഒരാളെ തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. തളിക്കുളം മുണ്ടൻ വീട്ടിൽ വേലായുധൻ മകൻ ഹരിദാസൻ (62) ആണ് അറസ്റ്റിലായത്. തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ടി.ജെ രഞ്ജിത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലുകളും വാടാനപ്പള്ളി എക്‌സൈസ് റേഞ്ചിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply