പോക്‌സോ കേസ്; സോഷ്യൽ മീഡിയ താരം അമ്പിളി പിടിയിൽ

തൃശൂർ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ അമ്പിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷണ (24) എന്നയാളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർ സൈഫുദീൻ, നളിനി, സിവിൽ പോലീസ് ഓഫീസർ മുനീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി 2021 വർഷത്തിലും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading