സ്വന്തം അധ്വാനത്തിലൂടെ നേടിയ പണവുമായി ഇന്ത്യ ചുറ്റിയ അൽത്താഫിന് മന്ത്രിയുടെ ആദരവ്

പീച്ചി: സ്വന്തം അധ്വാനത്തിലൂടെ നേടിയ പണവുമായി 26-ാം വയസ്സിൽ ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത അൽത്താഫിനെ യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ആദരിച്ചു. പീച്ചി ഗവൺമെന്റ് എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിനിടെയായിരുന്നു ആദരം. കെ രാജൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

പട്ടിക്കാട് എടപ്പലം മർഹബ വീട്ടിൽ കെഎഫ്ആർഐ ഉദ്യോഗസ്ഥൻ അബ്ദുൾ വഹാബിന്റെയും ഡോ. മുംതാസിന്റെയും മകനാണ് അൽത്താഫ്. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയിലൂടെയാണ് അൽത്താഫ് ശ്രദ്ധ നേടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading