
പീച്ചി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പീച്ചി ഗവ എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം യുവനജക്ഷേമ, കായിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. കെ രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് കോടി രൂപയുടെ പ്ലാൻഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, സ്ഥിരം സമിതി അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പിഡബ്യുഡി എഞ്ചിനീയർ എസ്.ആർ അനിത കുമാരി സ്വാഗതവും സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ജെ ടെസ്സി നന്ദിയും പറഞ്ഞു.

Leave a Reply