ബാങ്കുകൾ സെപ്തംബർ 27 ഞായറാഴ്ച പ്രവർത്തിക്കും

ന്യൂഡൽഹി. രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സെപ്തംബർ 27 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി ബാങ്കിങ് സേവനങ്ങളിൽ നേരിടുന്ന തടസ്സം കുറയ്ക്കുന്നതിന് വേണ്ടിയാണിത്.

സെപ്റ്റംബർ 28 മുതൽ 30 വരെയാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 26 ശനിയാഴ്ച, 27 ഞായർ എന്നീ അവധി ദിവസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനങ്ങൾക്ക് തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്നതിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം ഞായറാഴ്ച തുറന്ന് പ്രവ!ർത്തിക്കാൻ തീരുമാനിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading