മലമ്പാമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച മൂന്ന് പേർ പിടിയിൽ

മാന്ദാമംഗലം. ചെറുകുന്ന് ഭാഗത്ത് മലമ്പാമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച 3 പേരെ വനപാലകർ പിടികൂടി. ചെറുകുന്ന് കണ്ണമ്പുഴ വീട്ടിൽ ജിൻസൺ ജോസ് (36), പുത്തൻപുരക്കൽ വീട്ടിൽ ജിഷ്ണു (30), മാമ്പുള്ളി വീട്ടിൽ വിവേക് (30) എന്നിവരെയാണ് പിടികൂടിയത്.

പ്രതികളുടെ വീടിന്റെ പരിസരത്ത് കണ്ട മലമ്പാമ്പിനെയാണ് കറിവെച്ച് കഴിച്ചത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കും. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading