മൊബൈൽ ഫോൺ കയ്യിൽ ഇല്ലെന്ന കാരണത്താൽ വയോധികന്റെ പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം; ഇടപെട്ട് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ

പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പരാതി നൽകാൻ എത്തിയ വയോധികനെ മൊബൈൽ ഫോൺ കയ്യിൽ ഇല്ലെന്ന് കാരണത്താൽ മടക്കി അയക്കാൻ ശ്രമിച്ചതായി പരാതി. വീട്ടിലേക്കുള്ള വഴിയിൽ തടസ്സമായി നിൽക്കുന്ന പോസ്റ്റ് എടുത്തുമാറ്റണമെന്ന ആവശ്യവുമായി പരാതിയുമായി എത്തിയ വയോധികനെയാണ് മൊബൈൽ ഫോൺ ഇല്ലെന്ന കാരണത്താൽ മടക്കി അയക്കാൻ ശ്രമിച്ചത്. ഒടുവിൽ പ്രതിപക്ഷ അംഗങ്ങളായ സാവിത്രി സദാനന്ദനും, സനിൽ വാണിയംപാറയും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

പരാതിക്കാരന്റെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്ത സാഹചര്യം വന്നാൽ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും എന്നാൽ ഓഫീസ് ജീവനക്കാർ അതിനു തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് തങ്ങൾക്ക് ഇടപെടേണ്ടിവന്നതെന്നും സനിൽ വാണിയംപാറ പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി പഞ്ചായത്തിൽ എത്തുന്ന വയോധികർക്ക് വേണ്ട പരിഗണന നൽകാൻ അധികൃതർ തയ്യാറാകണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading