സൗദിയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി യുവാവിന്‍റെ വധശിക്ഷ നടപ്പാക്കി

ദമാം: സൗദി അറേബ്യയിലേക്ക് വൻതോതില്‍ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ ദമാമില്‍ നടപ്പാക്കി. കണ്ണൂർ തലശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (41) ശിക്ഷയാണ് ഞായറാഴ്ച രാവിലെ നടപ്പാക്കിയത്.

ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ഇന്ത്യൻ എംബസിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.

2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനില്‍ നിന്ന് കരമാർഗം ലഹരി സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയില്‍ വച്ചാണ് ഇയാളെ സൗദി സുരക്ഷാസേന പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 43 കിലോയോളം വരുന്ന മാരകമായ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു.

തുടർന്ന് നടന്ന വിചാരണയില്‍ വിചാരണക്കോടതിയും പിന്നീട് അപ്പീല്‍ കോടതിയും പ്രതിക്ക് വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. സുപ്രീം കോടതിയുടെ അംഗീകാരത്തിനുശേഷം സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading