പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിക്ക് മുന്നിൽ മാലിന്യം; നടപടിയെടുക്കാതെ അധികൃതർ

പട്ടിക്കാട്. ദേശീയപാത ലിങ്ക് റോഡിലെ പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിക്ക് മുന്നിൽ മാലിന്യ നിക്ഷേപം. അടച്ചിട്ട കടമുറിക്ക് മുന്നിലാണ് മാലിന്യം തള്ളിയിട്ടുള്ളത്. ഇതോടെ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വാർത്തകളിലൂടെയും നേരിട്ടും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു.

പകർച്ചവ്യാധികൾ പെരുകുകയും അതിനെതിരെ ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വരുന്ന കെട്ടിടത്തിന് മുന്നിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading