
തൃശൂർ. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘കാർഷിക വിഭവങ്ങളുടെ സംസ്‌കരണവും, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവും’ എന്ന വിഷയത്തിൽ ഒക്ടോബർ മാസം മുതൽ എല്ലാ ചൊവാഴ്ചയും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഈ ഒക്ടോബർ മാസം 6-ാം തീയതി ‘കാർഷിക വിഭവ കേക്കുകളും കുക്കീസും ആരോഗ്യത്തിനും, രുചിഭേദത്തിനും’ എന്ന വിഷയത്തിൽ വിദഗ്ധരുടെ ക്ലാസ്സുകൾ ഉൾപ്പെടുത്തി പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 500/ രൂപ. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ (രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ) രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു.

Leave a Reply