
പട്ടിക്കാട്: പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പട്ടിക്കാട് രാജീവ് ഭവനിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.സി. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധിജിയുടെ സത്യവും അഹിംസയും ഇന്നും ലോകത്തിന് വഴികാട്ടിയാണെന്നും, വിദ്വേഷത്തിനും അക്രമത്തിനും എതിരെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കാൻ നാം ബാധ്യസ്ഥരാണെന്നും ലീലാമ്മ തോമസ് പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ബാബു തോമസ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ബ്ലോക്ക് മെമ്പർ മിനി നിജോ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ഡി.സി.സി എക്സിക്യൂട്ടീവ് കെ.പി. എൽദോസ്, ഇൻഡസ്ട്രിയൽ ജില്ലാ വൈസ് പ്രസിഡന്റ് സാബു കൊച്ചുകുന്നേൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. പൗലോസ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തേനംപറമ്പിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ, മൊയ്തീൻകുട്ടി, പാണഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജോർജ് ഇടശ്ശേരി, എ.സി. മത്തായി, ജോർജ് എം. വർഗീസ്, രാമകൃഷ്ണൻ, ജോർജ് മാഷ്, ഷാജൻ മോനോതാഴത്ത്, സുജിത്ത്, ബിനോയ് ഇടശ്ശേരി, കൊച്ചു മാത്യു എന്നിവർ പങ്കെടുത്തു.

Leave a Reply