
പട്ടിക്കാട്. എം.ജി റോഡിൽ പ്രവർത്തിക്കുന്ന പീച്ചി വാർഷിക പൊതുയോഗം ചേർന്നു. സംഘം പ്രസിഡണ്ട് സുശീല രാജൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗീസിനെ സംഘം പ്രസിഡണ്ട് സുശീല രാജൻ പൊന്നാട അണിയിച്ച് അനുമോദിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രതിപക്ഷ നേതാവുമായ കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രിൻസി ടി കെ എല്ലാവർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മെമ്പർ അജു തോമസ് ആശംസകൾ അറിയിച്ചു. എ.സി മത്തായി, ആലീസ് സണ്ണി, രഞ്ജിത ബെന്നി എന്നിവർ സംസാരിച്ചു.

Leave a Reply