
തൃശ്ശൂർ: റെയിൽവേ ട്രാക്കില്‍ തലവച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.
യുവാവ് പാളത്തില്‍ തല വച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പ്ലാറ്റ്ഫോം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ യുവാവിനെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5 . 49ന് ആയിരുന്നു സംഭവം നടന്നത്. സിപിഒ സ്‌മിലേഷാണ് യുവാവിനെ നിന്ന് രക്ഷിച്ചത്. ജാർഖണ്ഡ് സ്വദേശി കാമേഷ് കുമാർ സിംഗ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.

Leave a Reply