
തൃശൂർ. ചേലക്കരയിൽ പാടത്ത് പണിയെടുക്കുന്നതിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു. ചേലക്കര തോന്നൂർക്കര യൂക്കാലിക്കാട് സ്വദേശി കളത്തിൽ വീട്ടിൽ രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പാടത്ത് പണി ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply