തൃശൂരിൽ എംഡിഎംഎയുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവ് പിടിയിൽ

തൃശൂർ. പേരാമംഗലത്ത് ഹോട്ടൽ മുറിയിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പിടികൂടി. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. 11 ഗ്രാം എംഡിഎംഎയും, 7 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി. ചിറ്റിലപ്പിള്ളി റോഡിലെ ഹോട്ടൽ മുറിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഒരാഴ്ചയായി ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിവരികയായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading