ഓൺലൈൻ തട്ടിപ്പ്; തൃശൂർ സ്വദേശിനിയുടെ 68.77 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

തൃപ്രയാർ: വലപ്പാട് കോതകുളം സ്വദേശിനിയിൽനിന്ന് ഓൺ ലൈൻ പാർട്ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് 68,77,251 രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ വലിയകുന്ന് ആലുംകുടം സ്വദേശി കരണത്തുപള്ളിയലിൽ വീട്ടിൽ മുഹമ്മദ്കുട്ടി (45) ആണ് ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലിസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓൺലൈൻ പാർട്ട്‌ടൈം ജോബ് സപ്ലൈ ചെയ്യുന്നവരാണെന്നു ഫേസ്ബുക്കിൽ പരസ്യം നൽകിയാണു പ്രതികൾ പരാതിക്കാരിയെ സമീപിച്ചത്. തുടർന്ന് ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും പാർട്ട്‌ടൈം ജോലിയുടെ പേരിൽ വിവിധ ടാസ്‌കുകൾ നൽകുകയും ചെയ്തു.

ഇതിനു പ്രതിഫലമായി ചെറിയ തുകകൾ നൽകി വിശ്വാസം നേടിയെടുത്തു. 2025 ജൂൺ നാലുമുതൽ സെപ്റ്റംബർ 29 വരെയുള്ള കാലയളവിൽ വിവിധ ടാസ്‌കുകൾ ചെയ്യിപ്പിച്ചശേഷം ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ഫീസുകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പരാതിക്കാരി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നു പല തവണകളായി 68,77,251 രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു.

പരാതിക്കാരിയിൽനിന്നു തട്ടിയെടുത്ത പണത്തിൽ അഞ്ചു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ച് പ്രധാന പ്രതിക്കു കൈമാറുകയും പതിനായിരം രൂപ കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് മുഹമ്മദ് കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്‌ഐ ആൽബി തോമസ് വർക്കി, എസ് സിപിഒ ഗിരീശൻ, സിപിഒ ശബരിനാഥ്, ഷറഹത്ത് ഷാസു എന്നിവരാണു പ്രതിയെ പിടികൂടിയ അന്വേഷ ണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading