ഏഷ്യൻ മാസ്‌റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കി പീച്ചി സ്വദേശിനി

പീച്ചി. ബെംഗളൂരുവിൽ നടക്കുന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി പീച്ചി സ്വദേശിനി സുശീലാ വേണുഗോപാൽ. 100 മീറ്റർ ഫ്രീ സ്‌റ്റൈലിൽ 55-59 വയസ്സ് വിഭാഗത്തിൽ മത്സരിച്ചാണ് സ്വർണ്ണം നേടിയത്. പീച്ചി തേക്കേക്കുളം പാറേതുണ്ടത്തിൽ പരേതരായ മാധവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകളാണ് സുശീല. പൊതുപ്രവർത്തകൻ ഷാജി പീച്ചിയുടെ സഹോദരിയാണ്. മുക്കാട്ടുകര കൃഷ്ണപാദം വീട്ടിൽ വേണുഗോപാലാണ് ഭർത്താവ്. മകൾ: കൃഷ്ണ വേണുഗോപാൽ.

കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ 32 വർഷമായി നീന്തൽ പരിശീലകയാണ്. പീച്ചി ഗവ. ഹൈസ്‌കൂളിലെ പഠനകാലത്ത് തന്നെ നീന്തൽ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിരുന്നു. പ്രീഡിഗ്രി പഠന കാലത്ത് 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് ഇനത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വർണ മെഡൽ ജേതാവ് കൂടിയാണ് സുശീലാ വേണുഗോപാൽ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading