വീട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

പട്ടിക്കാട്: വീട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പീച്ചി എടപ്പലം സ്വദേശി വെളുത്തുക്കാരൻ നിഷാന്ത് (മണ്ടി-34), മണ്ണുത്തി പെരുമയം സിന്റോ ആന്റണി (സിന്റപ്പൻ) എന്നിവരെയാണു പീച്ചി പൊലിസ് പിടികൂടിയത്.

മയിലാടുംപാറ സ്വദേശിയുടെ വീടു നിർമാണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ 30ന് ആണു സംഭവം. കാറിലെത്തിയ പ്രതികൾ 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മണ്ണു കൊണ്ടുപോകുന്ന ലോറി തല്ലിത്തകർക്കുമെന്നും പൊലിസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടുടമയുടെ 3000 രൂപ കൈക്കലാക്കുകയും ചെയ്തു. ഇരുവരെയും വീടുകളിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

നിഷാന്തിനെതിരെ 13 ക്രിമിനൽ കേസുകളും സിന്റോയ്‌ക്കെതിരേ 14 കേസുകളുമുണ്ട്. ഒല്ലൂർ എസിപി കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ പീച്ചി എസ്‌ഐ മനു കൃഷ്ണൻ, എഎസ്‌ഐ സുധീർ, സീനിയർ സിപിഒമാരായ ലാലു, വികേഷ്, ശ്രീജിത്ത്, സിപിഒമാരായ വിമൽ, ശ്രീജിത്ത്, ദിബിൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading