തൃശൂരിൽ യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടി

തൃശൂർ. ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്ക് വഴി ഉൽപ്പന്നം ഓർഡർ ചെയ്ത യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. കയ്പമംഗലം ചളിങ്ങാട് സ്വദേശിനി മതിലകത്ത് ഷഹനയുടെ അക്കൗണ്ടുകളിൽനിന്നാണ് 8,000 രൂപ നഷ്ടപ്പെട്ടത്.

രണ്ടാഴ്ച മുമ്പാണ് ഷഹന ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്ക് വഴി മാല ഓർഡർ ചെയ്തതത്. തുടർന്ന് കൊറിയർ അയച്ചിട്ടുണ്ടെന്നും കൊറിയർ ട്രാക്ക് ചെയ്യുന്നതിനായി ഒരു ആപ് ഡൗൺലോഡ് ചെയ്ത് തുറക്കണമെന്നും ഹിന്ദി ഭാഷയിൽ സന്ദേശം ലഭിച്ചു.
സന്ദേശത്തിലെ നിർദേശപ്രകാരം ലിങ്ക് തുറന്ന് ആപ് ഡൗൺലോഡ് ചെയ്തതിനു പിന്നാലെ ഗൂഗിൾ പേ വഴി രണ്ടു രൂപ അയക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടു രൂപ അയച്ചതിനു പിന്നാലെയാണ് അക്കൗണ്ടിൽ നിന്ന് 5,000 രൂപ പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിൽ നിന്നു 3,000 രൂപകൂടി നഷ്ടപ്പെട്ടു.

തട്ടിപ്പ് നടന്നതായി മനസിലായതോടെ യുവതി ബാങ്കിൽ വിവരമറിയിച്ച് അക്കൗണ്ട് ഫ്രീസ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading