ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

കൂട്ടാല. തൃശ്ശൂർ ഇൻഡോർ ബാഡ്മിന്റൺ അക്കാദമി (TIBA) താരങ്ങളുടെ ബാഡ്മിന്റൺ ടൂർണമെന്റ് കൂട്ടാല കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയിൽ സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി അഭിലാഷ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ബാഡ്മിന്റൺ അക്കാദമി രക്ഷാധികാരി കെ എസ് മണിവർണ്ണൻ അധ്യക്ഷത വഹിച്ചു.

80+ വിഭാഗത്തിലും 65+ വിഭാഗത്തിലും പെട്ട 32 ടീമുകൾ തമ്മിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വി ആർ രാജേഷ്, സുജിത് കെ എം, സഞ്ജു തോമസ്, ശ്രീരാഗ് മാധവൻ, നിതിഷ് രാജു, അമൽ അച്ഛൻക്കുന്ന്, ജിനിഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading