
തിരുവനന്തപുരം . ഒക്ടോബര്‍ 15 മുതല്‍ 31 വരെ സംസ്ഥാന വ്യാപകമായി പ്രത്യേക എൻറോൾമെൻറ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.സജിത്ത് ബാബു ഐ.എ.എസ്. അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഹെല്‍പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും.
അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കി. അപേക്ഷകര്‍ ഫോം 6 മാത്രം (Citizen Service Portal / Voter Helpline App വഴി) ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതിയാകും. ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കണം. ആധാര്‍ നല്‍കുന്നവര്‍ മറ്റൊരു തിരിച്ചറിയല്‍ രേഖകൂടി സമര്‍പ്പിക്കണം.
യുവ വോട്ടര്‍മാര്‍ക്കായി നവംബര്‍ 2 മുതല്‍ ഒരാഴ്ച ‘ക്യാംപസ് ടു ബൂത്ത്’ ഡ്രൈവ് സംഘിടിപ്പിക്കും.

Leave a Reply