
തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ആരംഭിക്കുന്ന സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്ത് ദിവസത്തെ കൂൺ കൃഷി, 31 ദിവസത്തെ തയ്യൽ പരിശീലനം, 20 ദിവസം ദൈർഘ്യമുള്ള പപ്പടം, അച്ചാർ, മസാലപ്പൊടി നിർമ്മാണം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒരു കോഴ്സിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
ഭക്ഷണം, താമസം എന്നിവയുൾപ്പെടെയുള്ള പരിശീലനം പൂർണ്ണമായും സൗജന്യമാണ്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയായിരിക്കും പരിശീലന സമയം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9447196324, 0487 2694412.

Leave a Reply