കെഎസ്‌ഇബി മീറ്റര്‍ റീഡര്‍മാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്‌ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരത്തെ തുടർന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും.

മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങള്‍ വിശദമായി ചർച്ച ചെയ്യാൻ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും. സമരം താല്‍ക്കാലികമായി പിൻവലിച്ചെന്ന് സമരക്കാർ വ്യക്തമാക്കി.

വ്യാഴാഴ്ചയിലെ ചർച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും. സമരം കാരണം മീറ്റര് റീഡിംഗ് തടസപ്പെട്ടതോടെയാണ് സമവായനീക്കം. സമരം കനത്തതോടെ റീഡിംഗ് മെഷീന് ഉള്പ്പെടെ കെഎസ്‌ഇബി തിരികെ വാങ്ങിയിരുന്നു. മെഷീന് തിരികെ നല്കാത്തവര്ക്കെതിരെ പൊലിസ് നടപടിയെടുക്കാനും കെഎസ്‌ഇബി തീരുമാനിച്ചിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading