നെടുമ്പാശ്ശേരി അപകടം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കൊച്ചി. നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയത്ത് കാറില്‍ ഒപ്പം ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം ഇവർ മറ്റൊരു വാഹനത്തില്‍ കയറിപോയിരുന്നു. പ്രതി സുഹൈല്‍ സജീവിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 19 വയസ്സായ സുഹൈല്‍ സജീവ് മദ്യപിക്കാൻ കയറിയ മൂന്ന് ബാറുകള്‍ക്കെതിരെയും നടപടി ഉണ്ടാകും. ബാറുകള്‍ക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം ലിജു ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു.

അതേസമയം സുഹൈല്‍ മദ്യത്തിന് പുറമേ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കാത്തിരിക്കുകയാണ് പൊലീസ്. സുഹൈലിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയും നെടുമ്പാശ്ശേരി പോലീസിന്റെ കസ്റ്റഡിയിലാണ്. പാലക്കാട്‌ സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരായിരുന്നു സുഹൈല്‍ ഓടിച്ച മിനി കൂപ്പർ ഇടിച്ച്‌ മരിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading