തപാൽ ദിനത്തിൽ വിരമിച്ച പോസ്റ്റ്മാൻമാരെ ആദരിച്ചു

വാണിയമ്പാറ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് ദീർഘകാലം പോസ്റ്റ്മാൻമാരായി സേവനമനുഷ്ഠിച്ച് വിരമിച്ച സി.വി. ജോർജ് കുട്ടി, കെ.പി. അബ്ദുൽ ജബ്ബാർ എന്നിവരെ ആദരിച്ചു. വാണിയമ്പാറ ഗ്രാമീണ വായനശാല കമ്മറ്റി പ്രസിഡൻ്റ് അഡ്വ: സി.കെ. ഭാസ്കരൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി
കെ.പി. രാജേന്ദ്രൻ ഇരുവരെയും
പൊന്നാട അണിയിച്ച് ആദരിച്ചു. തപാൽ സേവനങ്ങൾക്ക് ഏറെ മൂല്ല്യമുണ്ടായിരുന്ന കാലത്ത് ഇരുവരുടെയും സേവനങ്ങൾ പ്രശംസനീയമായിരുന്നെന്ന് സംസാരിച്ചവർ പറഞ്ഞു.

മുൻ ബ്ലോക് പഞ്ചായത്ത് അംഗം സുശീല ടീച്ചർ, സി.കെ. ജയപ്രകാശ്, എം.എ. മൊയ്തീൻ കുട്ടി, പി. എൻ. സേതുമാധവൻ, ബാബു വർഗീസ്, കെ. ജി ജയപ്രകാശ് വർഗീസ് കൊല്ലാർമാലി, എം.കെ. വേണു,  പി .എൻ. ശിവകുമാർ, പി.ജി. ചന്ദ്രൻ , കെ.പി. അബ്ദുൽ ജബ്ബാർ, കെ. എസ്. ജയകുമാർ, എം.എം ഇബ്രാഹിം എന്നിവർ സംസാരിച്ചു. സജിത. സി.വി., ഹരിദാസ്  മേനോൻ, നിമ.ബി, സി.എ.ജമാൽ, വിഷ്ണു. സി.ആർ. തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading