
തൃശൂർ. ദേശീയപാത കൊടകര പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ തുരുത്തിപ്പറമ്പ് സ്വദേശി ആനന്ദ്, യാത്രക്കാരായ രമേശ്, ആദികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

Leave a Reply