വടക്കാഞ്ചേരിയിൽ ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ഇന്ധനം റോഡിൽ പരന്നൊഴുകി

വടക്കാഞ്ചേരി: ടയർ പൊട്ടി അപകടത്തിൽപ്പെട്ട ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ലിറ്റർ കണക്കിന് ഡീസൽ റോഡിൽ പരന്നൊഴുകി. ടാങ്കിന്റെ മെറ്റൽ അടപ്പ് തെറിച്ചുവീണ് സമീപത്തുണ്ടായിരുന്ന കാറിന്റെ ചില്ല് തകർന്നു.

വടക്കാഞ്ചേരി പുഴപ്പാലത്തിന് സമീപം രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം.
ചേലക്കരയിൽ നിന്ന് അങ്കമാലിയിലേക്ക് കല്ലുകയറ്റി പോകുകയായിരുന്ന ടോറസ് ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിടുകയും ഡീസൽ ടാങ്കിന്റെ മെറ്റൽ അടപ്പ് തെറിച്ചുപോവുകയുമായിരുന്നു.

റോഡിൽ ഡീസൽ പരന്നൊഴുകിയതിനെ തുടർന്ന് അതുവഴി കടന്നുപോയ രണ്ട് ഇരുചക്ര വാഹന യാത്രികർ വഴുതി വീണ് പരുക്കേറ്റു.
അപകടത്തെ തുടർന്ന് ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാടകം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും, വടക്കാഞ്ചേരി ഫയർഫോഴ്സ് എത്തി റോഡിൽ പരന്ന ഡീസൽ വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading