തെരുനായശല്യത്തിന് പരിഹാരം കണ്ടില്ല; പ്രതിഷേധം രേഖപ്പെടുത്തി സനിൽ വാണിയംപാറ

പട്ടിക്കാട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തെരുവുനായ ശല്യം ചൂണ്ടിക്കാട്ടി നാട്ടുകാരും ജനപ്രതിനിധികളും പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ യാതൊരുവിധ ഇടപെടലും പഞ്ചായത്ത് ഭരണസമിതി നടത്താത്തതിൽ പഞ്ചായത്തംഗം സനിൽ വാണിയമ്പാറ പ്രതിഷേധിച്ചു.

7, 8 വാർഡുകൾ ഉൾപ്പെടുന്ന ഇരുമ്പുപാലം കുതിരാൻ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ വലിയ ഭയപ്പാടിലാണ്. വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും നേരെ പാഞ്ഞടുക്കുന്ന സ്ഥിതിയിലേക്ക് തെരുവനായ ശല്യം മാറിയിരിക്കുന്നു. പലതവണ പ്രദേശവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ പരാതി നൽകിയിട്ടും യാതൊരുവിധ ഇടപെടലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് മെമ്പർ സനിൽ വാണിയംപാറ പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസിനോട് പ്രതിഷേധം രേഖപെടുത്തിയത്. പഞ്ചായത്തംഗം സാവിത്രി സദാനന്ദൻ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading