
പട്ടിക്കാട്: പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ.പി. ചാക്കോച്ചൻ സ്വമേധയാ രാജിവച്ചൊഴിയുവാൻ തയ്യാറാകണം. അല്ലെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റണം എന്ന പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി.
യുഡിഎഫ് ഭരിക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് കെ പി ചാക്കോച്ചൻ. പാർട്ടിയും ഭരണസമിതിയുമായി വേണ്ടത്ര ഏകോപനം ഇല്ലാത്തതും, പാർട്ടി കോർ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ പോലും മാനിക്കാതെ ഈ ഭരണസമിതി അധികാരത്തിൽ എത്തിയപ്പോൾ മുതൽ യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സുകൾക്കും, തോരണങ്ങൾക്കും, പോസ്റ്ററുകൾക്കും എല്ലാം വൻതുക പിഴ ഈടാക്കുകയും, ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ കൊടിക്കാലുകൾ വ്യാപകമായി നീക്കം ചെയ്യുകയും ചെയ്ത നടപടികളാണ് ഇത്തരമൊരു നീക്കത്തിന് യൂത്ത് കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജിഫിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഷൈജു കുരിയൻ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലസൺ വർഗ്ഗീസ്, നിതിൻ ദേവരാജ്, ജിതിൻ മൈക്കിൾ, ജിസൺ സണ്ണി, ശ്രീജു സി. എസ് , സിബിൻ ജോസഫ്, സജാദ് ഇബ്രാഹിം, സാജൻ ജോർജ്ജ്, അരുൺ ആൻ്റണി, അഭിലാഷ് പി. എസ്, രെജീഷ് ചാത്തംകുളം, ജിഫിൻ സണ്ണി, സനൽ സണ്ണി, ലിജ ബിനു, ഹസീന മനാഫ്, ജോസ് ഹ്യൂബർട്ട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply