
വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ റോഡിൽ ടാറിംഗ് ജോലിക്കിടെ റോഡിൽ നിരത്തിയ ടാർ മിശ്രിതത്തിൽ വീണ് ദമ്പതികൾക്കും കുഞ്ഞിനും പൊള്ളലേറ്റു. കണ്ണമ്പ്ര കാരപ്പൊറ്റ അത്താണിപറമ്പ് സ്വദേശി രാഗേഷ് എന്ന മണി, ഭാര്യ സന്ധ്യ, മകൾ പ്രാർഥന എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്ത് ടാറിംഗ് നടക്കുന്നതിനിടെ മറുവശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നതിനിടയിൽ ഇരുചക്രവാഹനത്തിലെത്തിയ മണിയും കുടുംബവും റോഡിലെ ടാർ മിശ്രിതത്തിൽ വീഴുകയായിരുന്നു. മണിക്കും കുഞ്ഞിനും കൈകാലുകളിലാണ് പൊള്ളലേറ്റത്. ടാറിംഗ് നടത്തുമ്പോൾ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളോ സുരക്ഷാ മുൻകരുതലുകളോ ഒരുക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Leave a Reply