വിജയദശമി പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30% സ്പെഷ്യൽ റിബേറ്റ് അനുവദിച്ചു

തൃശൂർ. വിജയദശമി പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 30 ശതമാനം സ്പെഷ്യൽ റിബേറ്റ് അനുവദിച്ചു. ഒക്ടോബർ 15 മുതൽ ഒക്ടോബർ 19 വരെയാണ് റിബേറ്റ് ലഭ്യമാകുന്നത്. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപമുള്ള വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെയും കൂടാതെ പാവറട്ടി, കേച്ചേരി, പൂവത്തൂർ, മാടവന തുടങ്ങിയ സ്ഥലങ്ങളിലെ ഖാദി സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമസൗഭാഗ്യകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങൾക്ക് റിബേറ്റ് ലഭിക്കും.

കൂടാതെ, ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഖാദി വസ്ത്രപ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവരും റിബേറ്റ് കാലയളവിൽ ഷോറൂമുകൾ സന്ദർശിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു. ഫോൺ- 0487-2338699, 9188401609.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading