
പട്ടിക്കാട്. ആയോട് പുലരി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്ക് ഫാമിലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യവിഹിതം ക്ലബ് പ്രസിഡന്റ് മജീദ് വലിയകത്ത്, ക്ലബ് രക്ഷാധികാരിയും മുതിർന്ന അംഗവുമായി ബെന്നി കൊയപ്പറ്റയ്ക്ക് കൈമാറി. മജീദ് വലിയകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ അമ്പാട്ടുകുടി സ്വാഗതവും ട്രഷറർ ഷിജു ഓണകണ്ടത്തിൽ നന്ദിയും പറഞ്ഞു.
പുലരി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കൂടാതെ കിടപ്പുരോഗികൾക്കുള്ള കട്ടിലുകൾ, വീൽച്ചെയറുകൾ തുടങ്ങിയ ഉപകരണങ്ങൾ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

Leave a Reply