
തൃശ്ശൂർ. വരാക്കര പുളിഞ്ചോട് പുത്തൻപുര വിഷ്ണുവിന്റെ ഭാര്യ ഗംഗയാണ് (28) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വേലുപാടത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയക്കിടെ ഗുരുതരാവസ്ഥയിലായ ഗംഗയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗംഗ മരണപ്പെടുകയായിരുന്നു.
ഗംഗയുടെ മരണത്തിൽ വേലുപാടത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ വരന്തരപ്പിളി പോലീസിൽ പരാതി നൽകി. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ. പുളിഞ്ചോട് കൊടക്കാടൻ ശശിയുടെയും ഗിരിജയുടെയും മകളാണ് മരിച്ച ഗംഗ. കുഞ്ഞ് വേലുപ്പാടത്തെ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.

Leave a Reply