മരോട്ടിച്ചാലിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

മരോട്ടിച്ചാൽ: മലയോര മേഖലയായ മരോട്ടിച്ചാൽ വല്ലൂർ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞദിവസം രാത്രി കാടിറങ്ങിയ കാട്ടാനക്കൂട്ടം എണ്ണൂറോളം വാഴകളും ഇടവിള കൃഷികളും പൂർണമായും നശിപ്പിച്ചു. കുലക്കാറായ വാഴകളും നുറുകണക്കിന് തൈവാഴകളുമാണ് നശിപ്പിച്ചത്. കൊല്ലംപറമ്പിൽ കനിഷ്‌കൻ, കൊല്ലംപറമ്പിൽ നന്ദനൻ, വേണാട് തോമസ് എന്നിവരുടെ വാഴ കൃഷിയാണ് നശിപ്പിച്ചത്.

കിഴങ്ങുവർഗങ്ങളും പച്ചക്കറി കൃഷികളും ചവിട്ടിമെതിച്ച് നശിപ്പിച്ചു. ഒരു വർഷത്തോളമായി ലക്ഷക്കണക്കിന് രൂപ മുടക്കി വളവുംവെള്ളവും നൽകി പരിപാലിച്ചു വരുന്ന കൃഷിയാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. ഇതോടെ കർഷകർ കടുത്ത ദുരിതത്തിലായി. മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന ആനകൾ കൃഷിയിടങ്ങളിൽ തമ്പടിക്കുന്നത് പതിവാണ്. വനംവകുപ്പ് താൽക്കാലിക നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും ശാശ്വത പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ല. കാട്ടനയിറങ്ങി കൃഷി നശിപ്പിച്ച മേഖലയിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എസ് അഖിൽ വനം കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading