
പീച്ചി: ഭാരതീയ ജനതാ പാർട്ടി എസ്.ടി മോർച്ച പീച്ചി മണ്ഡലം നേതൃയോഗം മണിയൻകിണറിൽ ചേർന്നു. എസ്.ടി മോർച്ച മണ്ഡലം പ്രസിഡന്റ് അനിൽ കതിരോന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. ആദിവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങൾ വിശകലനം ചെയ്യുകയും സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികൾ യോഗത്തിൽ ഉന്നയിക്കുകയും ചെയ്തു.
എസ്.ടി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സിജു താമരവെള്ളച്ചാൽ യോഗത്തിൽ സ്വാഗതവും സുരേഷ് മണിയൻകിണർ നന്ദിയും പറഞ്ഞു.

Leave a Reply