കാൻസർ മരുന്നുകൾക്ക് വില കുറയും; നവംബർ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൂചന

ന്യൂഡൽഹി: നവംബർ ഒമ്പത് മുതൽ 137 കാൻസർ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറയുമെന്നു സൂചന. നോൺഷെഡ്യൂൾഡ് വിഭാഗത്തിലുൾപ്പെടുന്ന ഈ കാൻസർ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി എൻപിപിഎ (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി) പരിമിതപ്പെടുത്തിയതാണ് വിലക്കുറവിലേക്ക് നയിക്കുക.

ഇരുപതിലധികം കാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമ്യൂണോതെറാപ്പി മരുന്നുകൾക്കും രോഗികളിലെ ന്യൂട്രോപീനിയ തടയാനുള്ള മരുന്നുകൾക്കും ഇത് ബാധകമാകും. സ്തനാർബുദം, പ്രോസ്‌ട്രേറ്റ്, വൻകുടൽ, അണ്ഡാശയം, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള മരുന്നുകളും ഇതിലുൾപ്പെടുന്നു. ഡെനോ സുമബ് ബെവാസിജുമാബ് ഉൾപ്പെടെയുള്ള മരുന്നുകൾക്ക് വൻ ഇളവുകളുണ്ടാകുമെന്നാണ് കരുതുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading